Skip to main content

Posts

Showing posts from May, 2015
    Courtesy :സുജിത്കുമാര്‍: Mathrubhumi.com അടിക്കടി പുതിയ മോഡലുകള്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി ആയുസ്സ് രണ്ടു വര്‍ഷത്തിലധികം ഇല്ലെന്നൊരു പൊതുബോധം സൃഷ്ടിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ആസൂത്രിതമായ തന്ത്രങ്ങള്‍കൊണ്ട് കഴിഞ്ഞിരിക്കുന്നു. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലേക്ക് മാറാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതമാക്കുന്ന ഒട്ടേറെ കുതന്ത്രങ്ങള്‍ കമ്പനികള്‍ പ്രയോഗിക്കാറുണ്ട് 1920 കളില്‍ ആഗോള വൈദ്യുതബള്‍ബ് വിപണിയുടെ കുത്തകകളായിരുന്ന ഓസ്രാം, ഫിലിപ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് എന്നീ കമ്പനികള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച 'ഫീബസ് സഖ്യം' (Phoebus Cartel ) ഒരു രഹസ്യ ഉടമ്പടിയില്‍ എത്തി. പുതിയതായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് ബള്‍ബുകളുടെ എല്ലാം ആയുസ്സ് 1000 മണിക്കൂറായി പരിമിതപ്പെടുത്തുക. അതിനായി നിര്‍മ്മാണ സാങ്കേതികവിദ്യയിലും ഘടകപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായി (എഡിസണ്‍ ഉണ്ടാക്കിയ ആദ്യകാല ബള്‍ബുകളുടെ പോലും ശരാശരി ആയുസ്സ് 1500 മണിക്കൂര്‍ ആയിരുന്നുവെന്ന് ഓര്‍ക്കുക). ബള്‍ബുകളുടെ ആയുസ്സിലുണ്ട...