മോർഫ്യൂസ് , നിദ്രയുടെ പ്രിയ പുത്രാ, സ്വപനങ്ങളുടെ രാജകുമാരാ, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്? എന്തിനാണ് എന്റെ നിദ്രയിലേക്ക് ആഴകടലിന്റെ നീലിമയാർന്ന, നിശബ്ദവും അഗാതവുമാർന്ന, എന്റെ പ്രിയ സുഖ സുഷുപ്തിയിലേക്ക്, കവർച്ച കപ്പലിന്റെ നങ്കൂരമിറക്കുന്നത്. നിശബ്ദ നിശായാമങ്ങളിൽ ഒന്നും ആഗ്രഹിച്ചില്ല ഞാൻ രതിയോ, കാമനകളുടെ സ്വപ്ന ശീൽകാരങ്ങളോ, നിർവൃതിയോ കിനാവോ മൃദു മന്ദഹാസങ്ങളോ എന്നിട്ടും എന്തിനാണ് എന്നെ നീ.. എകാന്തമായ എന്റെ രജനീയാമങ്ങളിൽ വ്യാളീമുഖചട്ടകളണിഞ്ഞ അർദ്ധ നഗന സാലഭാഞജികകളെ, കടും നിറകുട്ടുകൾക്കിടയിലൂടെ എന്തിനാണ് ഇറക്കി വിടുന്നത്. ഈ മരുഭൂമീമരുകാട്ടിൽ വറ്റിപോയ പ്രണയത്തിനേയും വെന്തു പോയ ഹൃദയത്തിനേയും നിന്റെ മൃഗ തൃഷണയുടെ ചാട്ടവാർ അടികൾകൊണ്ട് മുറിവേൽപ്പികുന്നെതെന്തിനാണ്. ചിത്രത്തിനു കടപ്പാട് : https://en.wikipedia.org/wiki/Morpheus_(mythology)