പ്ലാനിങ് മുതൽ പാലുകാച്ചൽവരെ അറിയേണ്ടതെല്ലാം താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനും ഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്തു നോക്കുമ്പോള്‍, ഒരു ശരാശരി മലയാളിയുടെ വീടുപണി തന്റെനാൽപ്പതുകളിലായിരുന്നു തുടങ്ങിയിരുന്നതെങ്കിൽ, ഇന്നത് 30കളിലേക്ക് മാറിയതായി കാണാം.താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനുംഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിൽ ഓഫിസിലെയോതൊഴിലിടത്തിലെയോ ജോലിസമയം കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നയിടം.അതിനാല്‍ വീടെപ്പോഴും പോസിറ്റീവ് എനർജിയാൽ സമ്പുഷ്ടവുമാകണം. അതായത്, വീടുപണിയുമ്പോൾ ഏറെശ്രദ്ധാലുവായിരിക്കണമെന്നു സാരം. *ബജറ്റ് നിശ്ചയിക്കുമ്പോൾ* വീടുപണിക്കായി ആർക്കിടെക്ടിനെയോ എൻജിനീയറെയോ സമീപിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾകൃത്യമായി തുറന്നുപറയാം. അടിക്കടി ആശയങ്ങൾ മാറ്റാതെ കൃത്യമായി കാര്യങ്ങൾ വേർതിരിച്ചെടുത്ത് അവസാന തീരുമാനമെടുത്തു വേണം വീടുപണി തുടങ്ങാൻ. വീണ്ടും വീണ്ടും പ്ലാൻ മാറ്റി...