പ്ലാനിങ് മുതൽ പാലുകാച്ചൽവരെ അറിയേണ്ടതെല്ലാം
താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനും ഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്തു നോക്കുമ്പോള്‍, ഒരു ശരാശരി മലയാളിയുടെ വീടുപണി തന്റെനാൽപ്പതുകളിലായിരുന്നു തുടങ്ങിയിരുന്നതെങ്കിൽ, ഇന്നത് 30കളിലേക്ക് മാറിയതായി കാണാം.താമസിക്കുന്ന വീടുകൾക്കു പുറമേ, രണ്ടാമതൊന്നെടുത്ത് അത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാക്കാനുംഇന്ന് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിൽ ഓഫിസിലെയോതൊഴിലിടത്തിലെയോ ജോലിസമയം കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നയിടം.അതിനാല്‍ വീടെപ്പോഴും പോസിറ്റീവ് എനർജിയാൽ സമ്പുഷ്ടവുമാകണം. അതായത്, വീടുപണിയുമ്പോൾ ഏറെശ്രദ്ധാലുവായിരിക്കണമെന്നു സാരം.
*ബജറ്റ് നിശ്ചയിക്കുമ്പോൾ*
വീടുപണിക്കായി ആർക്കിടെക്ടിനെയോ എൻജിനീയറെയോ സമീപിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾകൃത്യമായി തുറന്നുപറയാം. അടിക്കടി ആശയങ്ങൾ മാറ്റാതെ കൃത്യമായി കാര്യങ്ങൾ വേർതിരിച്ചെടുത്ത് അവസാന തീരുമാനമെടുത്തു വേണം വീടുപണി തുടങ്ങാൻ. വീണ്ടും വീണ്ടും പ്ലാൻ മാറ്റിക്കൊണ്ടിരിക്കുന്നതു പണം മാത്രമല്ല അത്രയും നാളത്തെ അധ്വാനം, മെറ്റീരിയൽ
എന്നിവയെല്ലാം നഷ്ടപ്പെടുത്തും. നിങ്ങളുടെ വീടിന്റെ ബജറ്റ് നിശ്ചയിക്കേണ്ടതു നിങ്ങളാണ്.
ഒരു വീടിന്റെ വലുപ്പം അവിടെ താമസിക്കുന്നവരെ ആശ്രയിച്ചിരിക്കും. താമസക്കാർ പൊതുപ്രവർത്തകരോ ഡോക്ടർമാർ, ബിസിനസുകാർ എന്നിവരോ ആയാൽ സ്ഥിരമായി വീട്ടിൽ അതിഥികൾ വരാനുള്ള സാധ്യതയുണ്ട്. അപ്പോൾ അവർക്കു പ്രധാന കവാടം കൂടാതെ പ്രത്യേകമായ ഗേറ്റും മറ്റും വേണ്ടിവരും. ഡോക്ടറാണെങ്കിൽ കൺസൾട്ടൻസി മുറിയും അതിലേക്കായുള്ള പ്രത്യേക ഗേറ്റ്, വൻകിട ബിസിനസ്സുകാരാണെങ്കിലും തിരക്കുള്ള പൊതുപ്രവർത്തകരാണെങ്കിലും നീളമേറിയ വരാന്തകളും വീട്ടിൽ വേണ്ടിവരും.
ഇന്ത്യയിൽ വീടുപണി തുടങ്ങിയതിനുശേഷം പാതിവഴിയിൽ മുടങ്ങി, പൂർത്തിയാക്കപ്പെടാത്ത ഏറ്റവും
കൂടുതൽ കെട്ടിടങ്ങളുള്ളത് കേരളത്തിലാണ് എന്നു കണക്കുകൾ പറയുന്നു. അവയിൽ ഭൂരിപക്ഷം ‘പത്തേമാരി’
സിനിമയിലെ നായകനായ പള്ളിക്കൽ നാരായണനെപ്പോലുള്ള പ്രവാസികളുടേതും. കൈവശമുള്ള ബജറ്റിനനുസരിച്ച് എത്ര സ്ക്വയർഫീറ്റ് വീട് വേണമെന്ന് ആദ്യമേ മനസ്സിലുണ്ടായിരിക്കണം. പണിതു കഴിഞ്ഞു പുതിയ വീട്ടിൽ താമസിക്കുമ്പോൾ അൽപം സ്വസ്ഥവും സമാധാനവുമായ ചിന്തകളല്ലാതെ, ഈ കടം എങ്ങനെ വീട്ടും എന്ന ചിന്തയും കൂടെ കൂട്ടേണ്ട ആവശ്യമുണ്ടോ?
home-loan-2
പുറംസൗന്ദര്യത്തെക്കാൾ, വീട്ടിനകത്തെ കാര്യങ്ങൾ ഭംഗിയാക്കാൻ ശ്രദ്ധിക്കാം. ഒപ്പം പരമാവധി
സ്പെയ്സ് വെറുതെ കിടക്കാതിരിക്കാനും നോട്ടമാവാം. മുറികളുടെ വലുപ്പം എത്ര വേണമെന്ന്
ബോധ്യമുണ്ടാവണം. വീടുപണിയുമ്പോൾ തന്നെ ഒരു വിഷ്വലൈസറെ ഏൽപ്പിച്ചാൽ 3 ഡി രൂപത്തിൽ നിങ്ങൾക്ക്
വീടിന്റെ മാതൃകയും കിട്ടും.
*ഭൂമി വാങ്ങുമ്പോൾ*
അനുയോജ്യമായ സ്ഥലമാണോ എന്നു നോക്കിവേണം വാങ്ങാൻ. നിർമാണത്തിന് അനുമതി കിട്ടുന്ന സ്ഥലമാണോ എന്നും അറിഞ്ഞിരിക്കണം. കൂടാതെ വെള്ളം, വായു, ഗതാഗതം, വൈദ്യുതി എന്നിവയുടെ ലഭ്യത പരിശോധിക്കണം. ഉറപ്പുള്ള നിലം ആണ് വീടിനു നല്ലത്. നെൽവയൽ, തണ്ണീർത്തടം എന്നിവയല്ലെന്ന് ഉറപ്പുവരുത്തണം. വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ യഥാർഥ ഉടമ ആരെന്നറിയണം. വസ്തു കോടതി നടപടികളിലോ മറ്റ് ബാങ്ക് വായ്പകളിലോ ഉൾപ്പെട്ടിട്ടുണ്ടോ എന്നു നോക്കണം. സർക്കാർ എന്തെങ്കിലും ആവശ്യത്തിന് ഏറ്റെടുത്തതോ, ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതോ എന്നു പരിശോധിക്കണം. അസൽ രേഖകളും
മറ്റും കണ്ട് ഒറിജിനലാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി അഭിഭാഷകർ, ആധാരം എഴുത്തുകാർ, സർവേയർ തുടങ്ങിയവരുടെ സഹായം തേടാം.
aadharam
ഭൂമി വാങ്ങുമ്പോൾ ന്യായവില നോക്കാം. ഒരു ഭൂമി വിൽക്കുമ്പോൾ ആധാരത്തിൽ പറഞ്ഞിരിക്കുന്ന മിനിമം വിലയാണ് ഇത്. എല്ലാ വില്ലേജ് ഓഫിസുകളിലും സബ് റജിസ്ട്രാര്‍ ഓഫിസുകളിലും ആ വിവരണപ്പട്ടിക ഇന്നു ലഭ്യമാണ്.
ഭൂമി വാങ്ങുമ്പോൾ ന്യായവില നോക്കാം. ഒരു ഭൂമി വിൽക്കുമ്പോൾ ആധാരത്തിൽ പറഞ്ഞിരിക്കുന്ന മിനിമം വിലയാണ് ഇത്. എല്ലാ വില്ലേജ് ഓഫിസുകളിലും സബ് റജിസ്ട്രാര്‍ ഓഫിസുകളിലും ആ വിവരണപ്പട്ടിക ഇന്നു ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ igr.kerala.gov.in എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്. ഈ വിലയുടെ അടിസ്ഥാനത്തിൽ വസ്തുകൈമാറ്റം ചെയ്യുന്ന എല്ലാ ആധാരങ്ങൾക്കും സബ് റജിസ്ട്രാര്‍ ഓഫിസിൽ റജിസ്ട്രാര്‍ ഫീസ് നൽകി റജിസ്റ്റർ ചെയ്യാം. ഭൂമി വാങ്ങുമ്പോൾ വാങ്ങുന്ന ആളുടെ തിരിച്ചറിയൽ ഫോട്ടോയും വിരൽപ്പതിപ്പും നിർബന്ധമാണ്. കൂടാതെ മേൽവിലാസം തെളിയിക്കാനായി വാങ്ങുന്നയാളുടെ പാസ്പോർട്ട്, ലൈസൻസ്, റേഷൻ കാർഡ്, പാൻകാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയിലേതെങ്കിലുമൊന്നോ അത്യാവശ്യമാണ്.
ന്യായവിലയിൽ താഴ്ത്തി റജിസ്ട്രേഷൻ പാടില്ല. എന്നാൽ ന്യായവിലയിൽ കൂടുതൽ ആവാം. വിലയ്ക്കു വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ അടിസ്ഥാന രേഖകൾ പരിശോധിച്ച് വില ഉറപ്പിച്ച ശേഷം ഭൂവുടമയും വാങ്ങുന്ന ആളും ധാരണ എഴുതി നൂറ് രൂപ മുദ്രപ്പത്രത്തിൽ കരാർ തയാറാക്കാം. നിശ്ചയിച്ച അവധിക്ക് അഡ്വാൻസ് കഴിച്ചുള്ള ബാക്കി തുക നൽകി ആധാരത്തിൽ ഒപ്പിട്ട് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഭൂമി ഉൾക്കൊള്ളുന്ന സബ്റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യാം. വിൽക്കുന്ന ആൾ നിർബന്ധമായും ഓഫിസിൽ ഹാജരാവണം. വാങ്ങുന്ന ആളിന്റെയും വിൽക്കുന്ന ആളിന്റെയും ഫോട്ടോയും ഇടത്തേ പെരുവിരൽ അടയാളവും ആധാരത്തിൽ ഉണ്ടായിരിക്കണം. മുദ്രപ്പത്രം ലഭിക്കാൻ ആവശ്യമായ പേര്, വിലാസം എന്നിവ നൽകി സ്റ്റാമ്പ് വെണ്ടർമാരിൽനിന്നു വാങ്ങാം. അക്ഷയകേന്ദ്രങ്ങൾ വഴി
ഓൺലൈനിലും ഇവ റജിസ്റ്റർ ചെയ്യാവുന്നതാണ്.
*പണി തുടങ്ങും മുമ്പ്*
ഫൗണ്ടേഷൻ മുതൽ മെയിൻ സ്ട്രക്ചർ തീരുന്നതിനു ബജറ്റിന്റെ 40 മുതൽ 60 ശതമാനം വരെ ചെലവ് വരും. അതിനാൽ ഓരോ മെറ്റീരിയൽ വാങ്ങുമ്പോഴും എണ്ണവും ഗുണവും ശ്രദ്ധിക്കണം.
ലോണിനപേക്ഷിക്കുമ്പോൾ, അതടയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം വീട് സ്ട്രക്ചർ പണിയുമ്പോഴേക്കും എടുത്ത ലോൺ തീർന്നു പോവുന്നത് പലപ്പോഴും കാണാറുണ്ട്. പിന്നെയും, മറ്റു മിനുക്കുപണികൾ തീരാനോ, ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാനോ ഉണ്ടാകും.
home-loan
ലോണിനപേക്ഷിക്കുമ്പോൾ, അതടയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
ഇന്റീരിയർ മിനുക്കാനും ഈയിടെയായി വായ്പകൾ അനുവദിച്ചു വരുന്നുണ്ട്. എടുത്ത ഭവനവായ്പയുടെ 10 ശതമാനം വരെ ഇന്റീരിയർ മിനുക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്. ഈ വായ്പയ്ക്ക് വീടിന്റെ ഈടുതന്നെ മതിയാവും. എങ്കിലും ശ്രദ്ധിക്കേണ്ടത് ഈ വായ്പയുടെ കൂടി തിരിച്ചടവിനുള്ള തുക വരുമാനത്തിലുണ്ടായിരിക്കണം എന്ന കാര്യമാണ്. പലപ്പോഴും ഭവനവായ്പയെക്കാൾ ഉയർന്ന പലിശയാവും ഈടാക്കുക. തിരിച്ചടവിന് 10 വർഷം വരെ കാലാവധി അനുവദിക്കാറുമുണ്ട്.
വീടിനകത്ത് പുതുമ പരീക്ഷിക്കുമ്പോൾ തന്നെ ചെലവു ചുരുക്കാനുള്ള മാർഗങ്ങളും ആദ്യം തന്നെ ആരായുന്നതു നന്ന്. ഇലക്ട്രിക്കൽ, പ്ലംബിങ്, പെയിന്റിങ് തുടങ്ങിയവയ്ക്കായി ലിസ്റ്റ് തയാറാക്കുമ്പോൾ വിലവിവരത്തെക്കുറിച്ച് അന്വേഷിക്കുന്നതു നന്നായിരിക്കും. വിവിധയിടങ്ങളിൽ ഇവയുടെ വിലവിവരത്തിൽ നല്ല വ്യത്യാസമുണ്ടായിരിക്കും. പല ഡീലർമാരുടെ അടുത്തുചെന്ന് അന്വേഷിച്ചും ചോദിച്ചും വാങ്ങിയാൽ അനാവശ്യ ചൂഷണം ഒഴിവാക്കാൻ കഴിയും.
ഇലക്ട്രിക്കൽ, പ്ലംബിങ് പണികൾക്കായുള്ള ലേ ഔട്ട് നേരത്തേ ഉണ്ടാക്കണം. ഇതുവഴി അനാവശ്യമായ പൊസിഷനിൽ പ്ലഗ് പോയിന്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വരുന്നതു തടയാം. ഉദാഹരണത്തിന്, മുറിയിൽ ഏറ്റവും മികച്ച വെളിച്ചത്തിന് എവിടെയെല്ലാം ലൈറ്റ് ഫിറ്റ് ചെയ്യണം, കാറ്റ് കിട്ടാൻ എവിടെയാവണം ഫാനിന്റെ കൃത്യമായ പൊസിഷൻ തുടങ്ങിയ കാര്യങ്ങളെല്ലാം ആദ്യം തന്നെ നിർണയിച്ചാൽ അനാവശ്യമായ ഫിറ്റിങ്സും ചെലവും കഴിവതും ഒഴിവാക്കാനാവും.
*കരാറുകാരനെ ഏൽപ്പിക്കുമ്പോൾ*
തിരക്കുള്ളവർക്കും വിദേശത്തു ജോലിയുള്ളവർക്കും സ്വന്തമായി വീടുപണിയുമ്പോൾ കരാറുകാരനെ
ഏൽപ്പിക്കുന്നതാണു നല്ലത്. നിർമാണം ഒന്നിച്ച് കരാറുകാരനെ ഏൽപ്പിക്കുമ്പോൾ, അയാൾക്കു മതിയായ തൊഴിലാളികളും സാമഗ്രികളും ഉള്ളതാണോ എന്നു പരിശോധിക്കണം. ഇനി, സാധനങ്ങൾ വാങ്ങുന്നതും പണിക്കാരെ വയ്ക്കുന്നതുമെല്ലാം വീട്ടുകാരൻ തന്നെയാവുമ്പോൾ വീട്ടുകാരന് അതിനായി ചെലവഴിക്കാനുള്ള സമയവും വീട് നിർമാണരംഗത്ത് നല്ല അറിവും ഉണ്ടായിരിക്കണം. നല്ലൊരു സൂപ്പർവൈസറുടെ സാന്നിധ്യം ജോലിയുടെ കാര്യക്ഷമതയിലും ഗുണനിലവാരത്തിലും മാറ്റങ്ങൾ വരുത്തും. പ്ലാൻ അനുസരിച്ച് സമയബന്ധിതമായും ജോലി തീർക്കാൻ ഇതു സഹായിക്കുകയും ചെയ്യും. ഓരോ മേഖലയും
അതത് മേഖലയിലെ പ്രമുഖരെ ഏൽപ്പിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
veedu-laws-1
വീടുപണിക്കായുള്ള ബജറ്റിന്റെ 70 ശതമാനം ചെലവു വരുന്നത് നിർമാണസാമഗ്രികൾ വാങ്ങുമ്പോഴാണ്.
നിർമാണ സാമഗ്രികൾ വാങ്ങുമ്പോൾ, വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ വാങ്ങിക്കൂട്ടരുത്. വീടുപണിക്കായുള്ള ബജറ്റിന്റെ 70 ശതമാനം ചെലവു വരുന്നത് നിർമാണസാമഗ്രികൾ വാങ്ങുമ്പോഴാണ്. അടിത്തറ പൂർത്തിയാക്കുമ്പോഴേക്കും 20 ശതമാനം വരെ ചെലവാകും. സ്ട്രക്ചർ പൂർത്തിയാവുമ്പോഴേക്കും അത് 40 മുതൽ 60 ശതമാനം വരെയാവും. ബാക്കി ഫിനിഷിങ്ങിന് ശേഷിക്കുന്നത് 40 ശതമാനവും. അതിനാൽ കൃത്യമായ ആസൂത്രണം ഇവിടെ ആവശ്യമാണ്.
പണി തുടങ്ങിയാൽ, പരമാവധി വേഗത്തില്‍ വീടുപണി പൂർത്തിയാക്കാൻ ശ്രമിക്കാം. ജോലി
നടക്കുമ്പോൾ തന്നെ എല്ലാ സാമഗ്രികളും വാങ്ങിവയ്ക്കുന്നതു നല്ലതു തന്നെ. പ്രത്യേകിച്ചും
സാധനസാമഗ്രികളുടെ വില കുതിച്ചു കയറുന്ന ഇക്കാലത്ത്, പക്ഷേ അവ സ്റ്റോര്‍ ചെയ്യാനുള്ള ഇടവും കൂടി നോക്കണം. കൃത്യമായ സ്റ്റോറിങ് സൗകര്യമില്ലായെങ്കിൽ അത് നഷ്ടപ്പെട്ടുപോവാനോ ഉപയോഗശൂന്യമാവാനോഇടയാകും. 2000 സ്ക്വയർ ഫീറ്റുള്ള വീടു പണിയാൻ സാധാരണ മിനിമം സ്പീഡിലാണെങ്കിൽ 8–12മാസം മതിയാകും. ഇതിലും നേരത്തേ ആറുമാസം കൊണ്ടും നാലുമാസം കൊണ്ടുമൊക്കെ പണിതു തീർക്കുന്നവീടുകളുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അത് വീടിന്റെ ആരോഗ്യത്തെ ബാധിക്കാതെ നോക്കണം. തറയുടെ ബലം
നോക്കാതെ അതിന്റെ മുകളിൽ വീടുപണിയുടെ വേഗത കൂട്ടി കല്ലുകൾ പാകുന്നത് ഗുണത്തെക്കാളേറെ
ദോഷമാണുണ്ടാക്കുക.
*പ്ലാനൊരുക്കാം, ധൈര്യമായി, നിയമമറിഞ്ഞ്*
അടുത്തത് പ്ലാൻ ആണ്. ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയിൽ വികസിപ്പിക്കാൻ കൂടിയുള്ള പ്ലാന്
തിരഞ്ഞെടുക്കുമ്പോൾ, തറയുടെ ബലം, സ്റ്റെയർകേസിന് പൊസിഷൻ എന്നിവ ആദ്യമേ
കണ്ടെത്തിയിരിക്കണം. ഭൂമിവില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ചും ഫലപ്രദമായി ഉപയോഗിക്കാം.
പഞ്ചായത്തിലോ കോർപറേഷനിലോ നിങ്ങൾ പ്ലാൻ സമർപ്പിക്കുമ്പോൾ വേണ്ട കാര്യങ്ങളിൽ പ്രധാനം
ഡോക്യുമെന്റൽ എവിഡൻസ്, മൂന്നു സെറ്റ് പ്ലാൻ, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻസർട്ടിഫിക്കറ്റ്, ലാൻഡ് സർട്ടിഫിക്കറ്റ് എന്നിവയാണ്.
veedu-laws-2
പഞ്ചായത്തിൽ പ്ലാൻ സമർപ്പിക്കുമ്പോൾ ഡോക്യുമെന്റൽ എവിഡൻസ്, മൂന്നു സെറ്റ് പ്ലാൻ, കൈവശാവകാശസർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലാൻഡ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ഇത്രയുമുണ്ടെങ്കിൽ നേരെ പഞ്ചായത്തിലേക്കു പോവാം. 30 ദിവസത്തിനുള്ളിൽ നിങ്ങൾക്കു കൃത്യമായമറുപടി പഞ്ചായത്തിൽനിന്നു കിട്ടണമെന്നാണു നിയമം. 30 ദിവസത്തിനുള്ളിൽ അനുകൂലമായോപ്രതികൂലമായോ മറുപടി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്കു നിയമനടപടി എടുക്കാവുന്നതാണ്. ആദ്യഘട്ടമെന്നനിലയ്ക്ക് 30 ദിവസത്തിനുള്ളിൽ മറുപടി കിട്ടിയില്ലെങ്കിൽ, അതത് ഏരിയ അനുസരിച്ച് പഞ്ചായത്ത്പ്രസിഡന്റിനോ മേയർക്കോ മുനിസിപ്പൽ ചെയർമാനോ പരാതി കൊടുക്കാം.
278 സ്ക്വയർ മീറ്ററിൽ കൂടുതൽ ഉള്ള വീടുകൾ ആഡംബരവീടുകളുടെ ഗണത്തിൽ പെടുന്നു. നിലവിലെനിയമപ്രകാരം ഒരാൾക്ക് ഓരോ നിലയ്ക്കും 10 മീറ്റര്‍ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെപ്ലാൻ സമർപ്പിക്കാം. വീടു പണിയുമ്പോൾ മുൻവശത്ത് മൂന്നു മീറ്റർ, പിൻഭാഗത്ത് 2 മീറ്റർ, ഒരുവശത്ത് 1.5 മീറ്റർ, മറുവശത്ത് 1.20 മീറ്റർ എന്നിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയസ്ഥലമാണെങ്കിൽ രണ്ടു നിലയാണുണ്ടാക്കുന്നതെങ്കിൽ, 7 മീറ്റർ ഉയരം ഉണ്ടായിരിക്കണം. സ്ഥലംമുൻവശത്ത് മൂന്നു മീറ്റർ ദൂരം തന്നെ വിടുമ്പോൾ പിൻഭാഗത്ത് 1.5 മീറ്റർ ദൂരം മതി. വശങ്ങളുടെകാര്യമെടുക്കുമ്പോൾ ഒരു വശത്ത് 1.20 മീറ്റർ ദൂരം മതിയെങ്കിൽ, മറുവശത്ത് ഒരു മീറ്റർ മതിയാവും.
വെന്റിലേറ്റർ വയ്ക്കുന്നില്ലെങ്കിൽ ഈയൊരു വശത്തെ അളവ് തൊട്ടടുത്ത വീട്ടിൽ നിന്ന് 75 സെന്റി
മീറ്റർ മാത്രം മതിയാവും. ഇനി ഇത്രയും സ്ഥലവിസ്തൃതി ഇല്ലെങ്കിൽ, അടുത്ത അയൽക്കാരനുമായി നല്ലബന്ധമാണെങ്കിൽ, അയാൾക്കു സമ്മതമാണെങ്കിൽ ഈ അകലം തന്നെ വേണമെന്നില്ല. അയാളുടെഅതിരിനപ്പുറം വെള്ളമോ മാലിന്യങ്ങളോ കടക്കരുതെന്നു മാത്രം. ഇനി മൂന്നു സെന്റ് വരെയുള്ള സ്ഥലത്ത്പണിയുന്ന വീടുകളാണെങ്കിൽ, സ്ഥലപരിമിതി നല്ലവണ്ണം അനുഭവപ്പെടുന്നുണ്ടെങ്കിൽ മുൻവശത്ത് രണ്ടുമീറ്റർ ദൂരവും, പിൻവശത്ത് ഒരു മീറ്റർ ദൂരവും വിട്ടാൽ മതി. വശങ്ങളിൽ 90 സെന്റി മീറ്റർ, 60സെന്റി മീറ്റർ എന്നിങ്ങനെ ദൂരം വിട്ടാലും മതിയാവും. അവിടെയും നല്ല അയൽക്കാരനാണെങ്കിൽഅകലം വേണമെന്നില്ല.
*വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ*
ഇപ്പോഴത്തെ നിയമം അനുസരിച്ച് വീടുപണി സ്ട്രക്ചർ പൂർത്തിയാക്കിയ ശേഷം കോർപറേഷനിൽനിന്നോ പഞ്ചായത്തിൽനിന്നോ വീട്ടുനമ്പർ കിട്ടിയതിനുശേഷം മാത്രമേ, വൈദ്യുതി കണക്ഷൻ അപേക്ഷിക്കാൻസാധിക്കുകയുള്ളൂ. വൈദ്യുതി കണക്ഷനായി ആദ്യം ലൈസൻസുള്ള വയർമാൻ വഴി കെഎസ്ഇബി ഓഫിസിൽ അപേക്ഷ
നൽകാം. പൂർത്തിയാക്കിയ വീട്ടിൽനിന്ന് 200 മീറ്ററിനുള്ളിൽ ലൈനുണ്ടെങ്കിൽ വയറിങ്ങിന് അനുമതിലഭിക്കും. വയറിങ് പൂർത്തിയാക്കി കംപ്ലീഷൻ റിപ്പോർട്ട് കെഎസ്ഇബി സെക്ഷൻ ഓഫിസിൽ നൽകണം.
അപേക്ഷ നൽകിയ മുൻഗണനാ ക്രമത്തിലാണ് കണക്ഷൻ ലഭിക്കുക. പെട്ടെന്ന് കണക്ഷൻ ലഭ്യമാകണമെങ്കിൽ
നമ്മൾ റയിൽവേയിൽ തത്കാൽ ടിക്കറ്റിനെല്ലാം അപേക്ഷിക്കുന്നതു പോലെ OYEC (own your
electric connection) പദ്ധതിപ്രകാരം കൂടുതൽ തുക നൽകി അപേക്ഷിക്കാം.
electricity
പൂർത്തിയാക്കിയ വീട്ടിൽനിന്ന് 200 മീറ്ററിനുള്ളിൽ ലൈനുണ്ടെങ്കിൽ വയറിങ്ങിന് അനുമതി ലഭിക്കും.
മെയിൻ പോസ്റ്റിൽ നിന്ന് അഡീഷണലായി പോസ്റ്റ് സ്ഥാപിക്കാതെ കണക്ഷൻ കൊടുക്കാവുന്ന ദൂരം 35
മീറ്റർ ആണ്. സൗജന്യം അനുവദിച്ചവർക്ക് 20 യൂണിറ്റ് വൈദ്യുതി വരെ മാസം സൗജന്യമായി
ഉപയോഗിക്കാം. സ്വന്തം കണക്ഷനിൽ നിന്നു മറ്റൊരിടത്തേക്കു കണക്ഷൻ കൊടുക്കാൻ പാടില്ല.
വോൾട്ടേജ് ക്ഷാമം, മീറ്റര്‍ തകരാർ, ബിൽ നിശ്ചിത തുകയില്‍ കൂടുതൽ വരുന്നത്, മരക്കൊമ്പുകൾ
ലൈനിൽ തട്ടുന്നത് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുമ്പോഴെല്ലാം വൈദ്യുതി ഓഫിസില്‍ അസിസ്റ്റന്റ്
എൻജിനീയർക്ക് നേരിട്ടു പരാതി നൽകാം. വീടിനു പുറത്തുള്ള മീറ്റർ വരെ കെഎസ്ഇബിയുടെ
അധികാരത്തില്‍ പെടും. നിയമപ്രകാരം, ഫ്യൂസ് പോയാൽ പോലും നിങ്ങൾ തൊടരുതെന്നു സാരം.
കണക്ഷന് അപേക്ഷിക്കുമ്പോൾ ആദ്യം തന്നെ സിംഗിൾ ഫേസ്, ത്രീ ഫേസ് ഇവയിലേതാണ് വേണ്ടതെന്നുപറഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്, ഉടമസ്ഥാവകാശസർട്ടിഫിക്കറ്റ്, അംഗീകരിച്ച പ്ലാൻ, കെട്ടിട പെർമിറ്റ്, ഉപകരണങ്ങൾ ഘടിപ്പിച്ചതിന്റെവിശദവിവരം രേഖപ്പെടുത്തിയ പ്ലാനിങ് സ്കെച്ച്, അപേക്ഷകൻ പ്രത്യേക പരിഗണന അവകാശപ്പെടുന്നുഎങ്കിൽ അതിനുള്ള ബന്ധപ്പെട്ട രേഖകൾ, ഉപഭോക്താവിന്റെ കണക്ഷൻ നൽകുന്നതിനായി പവർ സൈൻ,ഭൂഗർഭ കേബിൾ, വെതർ പ്രൂഫ് വയർ എന്നിവ മറ്റുള്ള ഭൂവുടമകളുടെ പുരയിടത്തിലൂടെയാണ് പോവുന്നതെങ്കിൽ
അവരുടെ അനുവാദപത്രം, വിലാസമെഴുതി സ്റ്റാമ്പ് പതിപ്പിച്ച എൻവലപ് എന്നിവ കൂടെ കരുതണം.സാധാരണ വീടുകൾക്ക് സിംഗിൾ ഫേസേ ആവശ്യമുള്ളൂ. കണക്ഷൻ ലോഡ് കൂടുതൽ ഉള്ളവർക്കാണ് ത്രീ ഫേസ്അഭികാമ്യം. ഇലക്ട്രിക് കണക്ഷന്റെ സ്കെച്ച് തയാറാക്കുമ്പോൾ ഓരോ റൂമിലും ഉപയോഗിക്കാൻ പോവുന്നഇലക്ട്രിക് ഉപകരണങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ടാകണം.
*കിണർ കുഴിക്കുമ്പോൾ*
കോഴിക്കോട് വെള്ളിമാടുകുന്ന് പട്ടേരിപ്പറമ്പിൽ സോണി തോമസിന്റെ വീട്ടുമുറ്റത്തെ കിണറിന്റെ
ആൾമറയുൾപ്പെടെ താഴ്ന്നുപോയ നിലയിൽ.കിണറിന്റെ സ്ഥാനം ശാസ്ത്രീയപരമായി സെന്റർ വാട്ടർ അതോറിറ്റി വഴി പരിശോധിക്കാവുന്നതാണ്.
പ്ലാനിന്റെ കൂടെ തന്നെ കിണറിന്റെ ലൊക്കേഷൻ കൂടി അടയാളപ്പെടുത്തി പഞ്ചായത്തിലോ
മുനിസിപ്പാലിറ്റിയിലോ അപേക്ഷിക്കാവുന്നതാണ്, കിണറിനൊരു പ്ലാൻ സമർപ്പിക്കുമ്പോൾ
ജലലഭ്യതയ്ക്കാണ് പ്രാധാന്യം. സാധാരണഗതിയിൽ പ്രാക്ടിക്കൽ സെൻസ് നോക്കി മറ്റുള്ള
വീടുകളിലൊക്കെ എങ്ങനെയിരിക്കുന്നു എന്നു നോക്കി പണിയാം. കിണറിന്റെ സ്ഥാനം ശാസ്ത്രീയപരമായിസെന്റർ വാട്ടർ അതോറിറ്റി വഴി പരിശോധിക്കാവുന്നതാണ്. ഇതാവുമ്പോൾ ശാസ്ത്രീയമായി ഇത്ര അടികുഴിച്ചാല്‍ വെള്ളം കിട്ടും എന്ന വിവരം കിട്ടും. ഇനി തീരെ വെള്ളമില്ലാത്തിടത്ത് കുഴൽക്കിണർനോക്കുകയാണെങ്കിൽ തൊട്ടടുത്ത വീടുകൾക്കോ പ്രകൃതിക്കോ പ്രശ്നമുണ്ടാകില്ലെന്ന നോ ഒബ്ജക്ഷൻസർട്ടിഫിക്കറ്റ് വേണം. വീടുകളല്ലായെങ്കില്‍ വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ലൈസൻസ് വേണം.കുഴല്‍ക്കിണർ പണിയുമ്പോൾ ഹൈഡ്രോളജിസ്റ്റിനെ വിളിച്ച് പരിശോധിപ്പിച്ച് ഗ്രൗണ്ട് വാട്ടർ ലെവൽ
മനസ്സിലാക്കാം.
*നികുതി മൂന്നു വിധം*
3000 സ്ക്വയർഫീറ്റ് അഥവാ 278 സ്ക്വയർമീറ്ററിനു മുകളിലാണ് നിങ്ങളുടെ വീടെങ്കിൽ ആഡംബരനികുതി
അടയ്ക്കണം.
പ്രധാനമായും മൂന്നുതരത്തിലുള്ള നികുതികളാണുള്ളത്. അതിലൊന്ന് 278 സ്ക്വയർ മീറ്ററിനു
മുകളിലാണെങ്കിലുള്ള ആഡംബര നികുതി, പിന്നെയുള്ളതാണെങ്കിൽ, റവന്യു നികുതിയാണ്. 75
സ്ക്വയർമീറ്ററിനു ചുവടിലെ വീടുകൾക്ക് ഈ നികുതി ബാധകമല്ല. ഒറ്റത്തവണ നൽകാവുന്നതാണ് ഇത്.മൂന്നാമത്തേത് ബിൽഡിങ് ടാക്സ്. ഇത് ആറു മാസത്തിലൊരിക്കൽ അടയ്ക്കണം.
Comments
Post a Comment